പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന കൂട്ടുകാർ ശ്രദ്ധിക്കേണ്ട അഞ്ചു സുപ്രധാന കാര്യങ്ങൾ ഞാനിവിടെ ഒന്നു പോസ്റ്റുവാട്ടോ... കുട്ടികളും മാതാപിതാക്കളും ആദ്ധ്യാപകരും ഈ അഞ്ചു കാര്യങ്ങൾ ഒന്നു മനസിരുത്തി വായിക്കണേ...
1, ആകുലതയെ അകറ്റുക. ശാന്തമായ മനസ് ബോധപൂർവ്വം നിലനിർത്തുക. ആകുലത ഓർമ്മയുടെ ശത്രുവാണ്. ആകുലമായ മനസിന് ഏകാഗ്രത സാധ്യമല്ല. പരീക്ഷയ്ക്ക് അതിപ്രധാനമാണ് ഏകാഗ്രതയും ഓർമ്മയും. ആകുലതയില്ലാതെ പഠിക്കാനും പരീക്ഷയെഴുതാനും സാധിച്ചാലേ വിജയിക്കാനാവൂ. പഠിക്കുന്നതിനും പഠിച്ചത് ഓർമ്മിക്കുന്നതിനും സാധ്യമാകണമെങ്കിൽ മനസു ശാന്തമായിരിക്കണം.
2, ഉള്ള സമയം പരമാവധി ആസൂത്രണം ചെയ്യുക. പഠിക്കാനുള്ള സമയം പ്രയോജനപ്പെടുത്താനായില്ലെന
3. ഫലത്തിലേക്കല്ല പരിശ്രമത്തിലേക്കു വേണം ശ്രദ്ധിക്കാൻ. കഴിവിന്റെ പരമാവധി പഠിക്കുക, പരമാവധി നന്നായി പരീക്ഷയെഴുതുക. ഫലം, അതു വരുമ്പോൾ നമുക്കു നേരിടാം. "ഫുൾ എ പ്ലസ്" എന്നൊക്കെ അമിതമായി ചിന്തിക്കുന്നത് ആകുലത വർദ്ധിപ്പിക്കുകയേയുള്ളൂ. മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും "ഫുൾ എ പ്ലസ്" പറച്ചിൽ പരീക്ഷാ കാലയിളവിൽ ഒന്നു നിർത്തി വയ്ക്കുക. നിങ്ങളുടെ അമിത പ്രതീക്ഷ കുട്ടികളിൽ അനാവശ്യ മാനസിക സമ്മർദ്ദം സൃഷ്ടിക്കും. അതു മതി പണി പാളാൻ.
4. തൃപ്തികരമായി പരീക്ഷയെഴുതാനും നന്നായി ഓർമ്മിക്കുവാനും പ്രതീക്ഷിച്ചതുപോലെ വിജയിക്കാനും സാധിച്ച നല്ല സന്ദർഭങ്ങൾ മാത്രം മതി ഇനി മനസിൽ. അവ തുടർച്ചയായി ഓർമ്മിക്കുകയും അതിൽ നിന്നു പഠിക്കുകയും ചെയ്യുക. പരാജയത്തിൽ നിന്നു പാഠം പഠിക്കാനെന്നു പറഞ്ഞ് ആഗ്രഹിച്ചപോലെ പെർഫോം ചെയ്യാൻ സാധിക്കാതിരുന്ന സന്ദർഭങ്ങളെ ഓർമ്മിക്കുന്നതും ഓർമ്മിപ്പിക്കുന്നതും വിപരീത ഫലമേ ചെയ്യൂ. പരാജയത്തിൽ നിന്നല്ല വിജയത്തിൽ നിന്നു വേണം പഠിക്കാൻ. വിജയമാണ് യഥാർത്ഥ പ്രചോദനം. അതിൽ നിന്നു വേണം പഠിക്കാൻ. വിജയിച്ച സന്ദർഭങ്ങൾ ഓരോന്നായി മനസിൽ തെളിയട്ടെ. അതിനു മുകളിലാണ് നമ്മുടെ ലക്ഷ്യം.
5. അവരെയും ഇവരെയും നോക്കി മറ്റുള്ളവരുമായി സ്വയം താരതന്മ്യം ചെയ്ത് ടെൻഷനോ ആത്മസംതൃപ്തിയോ നേടുന്ന ചീപ് പരിപാടി ഇനിയും നമ്മിൽ ഒളിച്ചിരിപ്പുണ്ടെങ്കിൽ അതിനെ വേഗം മനസിനു പുറത്താക്കണം. ആരെയും പഠനത്തിൽ ശത്രുക്കളായി കാണാതെ എല്ലാവരുടേയും വിജയത്തിൽ സന്തോഷിക്കുന്ന മനസാണ് ആരോഗ്യമുള്ള വ്യക്തിത്വത്തിനു വേണ്ടത്. പരീക്ഷ കഴിഞ്ഞ് ഹാളിനു വെളിയിലിറങ്ങി അവനും അവളും എഴുതിയതു ചോദിച്ചറിഞ്ഞ് ഞാനെഴുതിയതിനെ വിലയിരുത്തുന്ന ആ പരിപാടി തീരെ നല്ലതല്ല. എഴുതിയത് എന്തുമാകട്ടെ, ആ സമയം കൂടി അടുത്ത പരീക്ഷയ്ക്കൊരുങ്ങൂ. അവന്റേയും അവളുടേയും നല്ല ഫലത്തിൽ അസൂയയില്ലാതെ സന്തോഷിക്കാനും അവരെ അഭിനന്ദിക്കാനുമാകണം.
എന്റെ എല്ലാ കൂട്ടുകാർക്കും ആത്മവിശ്വാസവും ഓർമ്മ ശക്തിയും ദൈവാനുഗ്രഹവും നിറഞ്ഞ നല്ല ഒരു പരീക്ഷാനുഭവം ആശംസിക്കുന്നു. എന്തെങ്കിലും ടെൻഷനോ നിരാശയോ മാനസിക സമ്മർദ്ദമോ കൂടുതലായി നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ സൗജന്യമായി സഹായിക്കുന്നതിന് എറണാകുളം ഇടപ്പള്ളിയിലുള്ള നമ്മുടെ മിബൊ കെയറിൽ പരീക്ഷാ കൗൺസിലീംഗ് ഒരുക്കിയിട്ടുണ്ട്. പ്രയാസത്തിൽ നിങ്ങളെ സഹായിക്കുന്നതിന് ഡോക്ടേഴ്സും സൈക്കോളജിസ്റ്റുകളും കൗൺസിലേഴ്സും അടങ്ങുന്ന ഒരു നല്ല ടീം ഇവിടെയുണ്ട്. അത്യാവശ്യ സന്ദർഭത്തിൽ ഫോൺ കൗൺസിലീംഗും ലഭ്യമാണ്.
സ്നേഹപൂർവ്വം,
റിക്സൺ,സൈക്കോളജിസ്റ്റ്