ഏതു പരാജയത്തിലും എത്ര വലിയ തകർച്ചയിലും സുരക്ഷിതത്വത്തിനായി ഒരു കുട്ടി ആശ്രയിക്കേണ്ട മടിത്തട്ടാണ് മാതാപിതാക്കൾ...
പക്ഷെ, പരീക്ഷയിൽ മാർക്കു കുറയുമ്പോൾ,
സ്കൂളിലെ വിവിധ പരാതികളുമായി ടീച്ചർമാരു 'ഭീഷണി'പ്പെടുത്തുമ്പോൾ,
പ്രണയങ്ങളിൽ തൊട്ടു കൈപൊള്ളുമ്പോൾ നമ്മുടെ കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളിൽ എത്രമാത്രം സുരക്ഷിതത്വബോധം തോന്നാറുണ്ട്? അതോ ഭയമാണോ?
മാതാപിതാക്കളുടെ കയ്യിൽപ്പെടുന്നതിലും ഭേദം കാട്ടുജീവികളുടെ കയ്യിൽപ്പെടുന്നതാണെന്നു കരുതി വീടുവിട്ടുപോകുന്ന കുട്ടികൾ....
മാതാപിതാക്കളുടെ ഷൗട്ടീംഗിൽപ്പെടുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണെന്നു കരുതി ആത്മഹത്യയ്ക്കൊരുങ്ങുന്ന കുട്ടികൾ...
തങ്ങൾ വീട്ടുകാർക്കുപോലും വേണ്ടാത്തവരാണെന്ന ചിന്തയിൽ സ്വീകാര്യതയ്ക്കായി സാമൂഹിക വിരുദ്ധ ഗ്രൂപ്പുകളിൽ ചെന്നു പെടുന്ന കുട്ടികൾ...
സങ്കടകരമായ സീൻ... അല്ലേ...!!!
മക്കളും മാതാപിതാക്കളും തമ്മിലുള്ള മാനസിക അകലം ഇന്നു കൂടിക്കൊണ്ടിരിക്കുന്നു...
ഒരുപാടു ടെൻഷൻ അനുഭവിച്ചു വലിയ പ്രതീക്ഷയോടെ വളർത്തിക്കൊണ്ടുവരുന്ന കുട്ടികൾക്ക് തങ്ങളോട് അകൽച്ച തോന്നുന്നെങ്കിൽ മാതാപിതാക്കളുടെ ആ കഷ്ടപ്പാടുകൾക്കൊണ്ട് എന്തു ഗുണം?
മാതാപിതാക്കൾ 'അഡ്മിനിസ്ട്രേറ്റേർ' ആയി തോന്നുന്നു നമ്മുടെ കുട്ടികൾക്ക്...
വാത്സല്യത്തിന്റേയും ആത്മബന്ധത്തിന്റേയും സ്നേഹ വികാരങ്ങളുടേയും ഗന്ധമില്ലാത്ത ഒരു സ്ട്രിക്ട് മാനേജ്മെന്റ് സിസ്റ്റമായി നമ്മുടെ പേരന്റീംഗ് അധഃപതിക്കാതിരിക്കട്ടെ.
- Rixon