വിവാഹത്തിനൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ അഞ്ചു മനഃശാസ്ത്ര വസ്തുതകൾ ചുവടെ ചേർക്കുന്നു. വിവിധ കുടുംബ പ്രശ്നങ്ങളെ അടുത്തറിയാൻ ലഭിച്ച കൗൺസിലീംഗ് അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാനിതു കുറിക്കുന്നത്. വിവാഹത്തിനൊരുങ്ങുന്നവർ ദയവായി ഇതു വായിക്കണം.
1.മനഃപൊരുത്തം.
വിവാഹ ജീവിതത്തിനുവേണ്ട ഏറ്റവും പ്രധാന പൊരുത്തം വ്യക്തിത്വങ്ങളുടെ പരസ്പര പൊരുത്തമാണ്. പങ്കാളിയുടെ താത്പര്യങ്ങളിലും സ്വഭാവ രീതികളിലും ചിന്താഗതികളിലും പ്രതികരണങ്ങളിലും വിശ്വാസങ്ങളിലും എത്രമാത്രം നിങ്ങൾക്കു യോജിച്ചു പോകാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ മാനസിക പൊരുത്തം. പത്തിൽ എത്ര മാർക്കു കൊടുക്കാം ഈ പൊരുത്തത്തിന്