മാതാപിതാക്കളുടെ വിലാപങ്ങൾ കരളലിയിക്കുന്നു. മക്കളുടെ അപ്രതീക്ഷിത അപാര പെർഫോമൻസുകൾ സഹിക്കാനാവാതെ കടുത്ത സങ്കടത്തിലാണ് ഇന്നു പലരും. ഒളിച്ചോട്ടം, ആത്മഹത്യ, കഞ്ചാവ്, ഗുണ്ടായിസം, സെക്സ് റാക്കറ്റ് എന്നിങ്ങനെ നീളുന്നു മക്കളുടെ പെർഫോമൻസ് അപാരതകൾ. പെർഫോമൻസിനെ സംബന്ധിച്ചു യാതൊരു സൂചനയും നൽകാത്ത മക്കളുടെ അപാരതകൾ മാധ്യമങ്ങളിലൂടെയും നാട്ടുകാരിലൂടെയുമാണ് അവർ അറിയുന്നതത്രേ... ചങ്കു തകരുന്ന വേദനയാണ് അപ്പോൾ... കഷ്ടപ്പാടുകൾ അറിയിക്കാതെ വളർത്തിയ കഥകൾ പറഞ്ഞ് ത്യാഗത്തിന്റെ കണക്കുകൾ നിരത്തി "ഒരിക്കലും വിചാരിച്ചില്ല ഇവനിൽ നിന്നും ഇങ്ങനെയൊക്കെ" എന്ന പഞ്ച് ഡയലോഗോടെ അവസാനിക്കുന്ന തേങ്ങലുകൾ കേൾക്കുന്നവരിൽ ഈ ന്യൂജനറേഷനെതിരെ വികാരം നിറയും. പക്ഷെ ഞാൻ ഒരു അപാകത ആത്മാർത്ഥയുള്ള മാതാപിതാക്കളിൽ പലരിലും കാണുന്നുണ്ട്. ഒരു 'മെക്സിക്കൻ അപാകത'.