പരീക്ഷയെഴുതുന്ന കുട്ടികളുടെ മാതാപിതാക്കൾ ശ്രദ്ധിച്ചിരിക്കേണ്ട സുപ്രധാനമായ ഏഴു കാര്യങ്ങൾ:
1. കുട്ടികൾ ടെൻഷനടിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ടെൻഷൻ ഓർമ്മയുടെ ശത്രുവാണ്. സംസാരങ്ങളും പെരുമാറ്റങ്ങളും സാഹചര്യങ്ങളും വഴി മാനസിക സമ്മർദ്ദം അല്പംപോലും ഉണ്ടാകാത്തവിധം പരീക്ഷയ്ക്കു പറ്റിയ കുടുംബാന്തരീക്ഷം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങൾക്കിടയിലെ ശാന്തമായ സംസാരങ്ങളും ആർദ്രമായ പെരുമാറ്റങ്ങളും സ്വസ്ഥമായ അന്തരീക്ഷവും പരീക്ഷയ്ക്കായുള്ള ആരോഗ്യകരമായ മാനസികനിലയ്ക്കും ഏകാഗ്രതയ്ക്കും അത്യാന്താപേക്ഷിതമാണ്. (more…)